കാസറഗോഡ് ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമമായ കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അടോട്ടുകയയില്‍ 1960 ഒക്ടോബര്‍ 6-ാം തീയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-64ല്‍ ഒന്നു മുതല്‍ നാലു വരെ ക്ളാസ്സുകളുളള എല്‍ പി സ്ക്കൂളായി അംഗീകരിക്കപ്പെട്ടു.ഇരിയ കേശവ തന്ത്രി അവര്‍കളാണ് സ്ക്കൂളിന് സ്ഥലം ദാനം ചെയ്തത്.നാഗത്തുംപാടി,കപ്പളളി,പെരിങ്കയ,കല്ല്യാവ്,ചുളളിയോടി,അടോട്ടുകയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇവിടെ കുട്ടികളെത്തുന്നത്.നല്ലവരായ നാട്ടുകാരുടെയും കളളാര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും SSAയുടെയും ജനപ്രതിനിധികളുടെയും സഹായസഹകരണങ്ങളുടെ ഫലമായി സ്ക്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ ഒട്ടേറെ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്
No comments:
Post a Comment